മാധ്യമങ്ങളോട് ഒന്നും പറയരുത് എന്നാണ് അമ്മയിൽ നിന്നും നിരന്തരം ലഭിക്കുന്ന നിർദേശം: ഞങ്ങളെ വഞ്ചിക്കുകയാണെന്ന് മനസ്സിലായി; തുറന്നുപറച്ചിലുമായി ഡബ്ല്യു.സി.സി അംഗങ്ങളുടെ വാർത്താ സമ്മേളനം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമങ്ങളോട് ഒന്നും പറയരുത് എന്നാണ് അമ്മയിൽ നിന്നും നിരന്തരം ലഭിക്കുന്ന നിർദേശം: ഞങ്ങളെ വഞ്ചിക്കുകയാണെന്ന് മനസ്സിലായി; തുറന്നുപറച്ചിലുമായി ഡബ്ല്യു.സി.സി അംഗങ്ങളുടെ വാർത്താ സമ്മേളനം

കൊച്ചി: വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) പ്രവർത്തകർ ‘അമ്മ സംഘടനയിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന കാരണത്താൽ അടിയന്തിര വാർത്താസമ്മേളനം നടത്തി. എറണാകുളം പ്രസ് ക്ലബ്ബിലെത്തിയാണ് ഡബ്ല്യു.സി.സി അംഗങ്ങൾ വാർത്താസമ്മേളനം നടത്തിയത്. പ്രമുഖ നടിമാരായ പാര്‍വ്വതി, പത്മപ്രിയ ,രേവതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കൽ, ദീദീ ദാമോദരന്‍, സജിത മഠത്തില്‍, രമ്യ നംബീശൻ തുടങ്ങിയവർ നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് തുടങ്ങിയ വാർത്താ സമ്മേളനത്തിൽ അമ്മ സംഘടന സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും ആരോപിച്ചു. പതിനഞ്ച് വര്‍ഷം സിനിമയില്‍ അഭിനയിച്ച നടിക്ക് ദുരനുഭവം ഉണ്ടായിട്ടും കൂടെ നിന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ‘അമ്മ സംഘടന നേതാക്കൾ നിരന്തരം ഞങ്ങളോട് നിങ്ങള്‍ മാധ്യമങ്ങളോട് ഒന്നും ചര്‍ച്ച ചെയ്യേണ്ടെന്നാണ് പറയാറ്. അത് കൊണ്ട് ഇതുവരെ ഞങ്ങൾ നിങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയായിരുനെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാർത്താസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടിമാർ സ്വന്തം പേര് പറയുകയും അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് ഈയിടെ തങ്ങളെ പരിചയപ്പെടുത്തിയത് നടിമാരെന്നാണ്‌. തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നു അത്. അതുകൊണ്ടാണ് തങ്ങള്‍ മലയാള സിനിമയില്‍ എന്താണെന്ന് ഇവിടെ വിശദീകരിക്കേണ്ടി വന്നതെന്നും നടി രേവതി പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ സംഘടനയുടെ അകത്തും ഇര പുറത്തുമാണ്. ഇതാണോ നീതി. എന്നും അവർ ചോദിച്ചു. എല്ലാ ചര്‍ച്ചകളും അക്രമിക്കപ്പെട്ട നടിക്ക് എതിരായിരുന്നു. ഇരക്ക് മാത്രം നിയമങ്ങള്‍ ബാധകമാക്കി. എന്നാല്‍ കുറ്റാരോപിതന് ഇതൊന്നും ബാധകമായിരുന്നില്ല. എന്തെല്ലാമോ അവര്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ്. ആരോപിതന്‍ സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് നടി പത്മ പ്രിയ പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യുഗത്തിൽ നേരീട്ടത് കടുത്ത മാനസിക പീഡനമായിരുന്നു നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യു.സി.സി അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ലഭിച്ചതെന്നും നടി പാര്‍വ്വതി കുറ്റപ്പെടുത്തി.

0Shares