മാധവന്‍ വൈദ്യര്‍ക്ക് വേണ്ടത് പണവും പ്രശസ്തിയും മാത്രമെന്ന് ഡോ സുല്‍ഫി നൂഹ്; വൈദ്യരുടെ മരുന്നുകള്‍ നടന്‍ ജഗതിക്ക് നല്‍കരുതെന്നും ഡോക്ടറുടെ മുന്നറിയിപ്പ്

  • Post category:news
  • Reading time:2 mins read
You are currently viewing മാധവന്‍ വൈദ്യര്‍ക്ക് വേണ്ടത് പണവും പ്രശസ്തിയും മാത്രമെന്ന് ഡോ സുല്‍ഫി നൂഹ്; വൈദ്യരുടെ മരുന്നുകള്‍ നടന്‍ ജഗതിക്ക് നല്‍കരുതെന്നും ഡോക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: അപകടത്തിനുശേഷം രോഗബാധിതനായ ജഗതിയെ പൂര്‍വ സ്ഥിയിലേയ്ക്കത്തിക്കാമെന്ന വാഗാദാനവുമായി രംഗത്തെത്തിയ മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന, ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുതെന്നും പണവും പ്രശസ്തിയും മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ് ബുക്കിലെ പൂര്‍ണരൂപം ·

മഹാനടനെ തൊട്ടുതലോടി സംതൃപ്തനായി അദ്ദേഹം പൊയ്‌ക്കോട്ടെ
===========================

മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുതലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു.
സത്യാവസ്ഥ അറിയില്ല.
ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാധ്യമങ്ങളില്‍ കാണുന്നു.
മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു
‘ നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല’ എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു .
എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.
അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം
അത്ഭുത ചികിത്സകന്‍ വന്നോട്ടെ
മഹാനടനെ തൊട്ടു തലോടി സംതൃപ്തിയടഞ്ഞു സാമ്പത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ
എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന, ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്….
മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.
തൊട്ടുതലോടി അദ്ദേഹം പൊയ്‌ക്കോട്ടെ
അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്പര്‍ശവും അല്പം പ്രശസ്തിയും കുറച്ചു പണവും മാത്രം

ഡോ സുല്‍ഫി നൂഹു

0Shares