കണ്ണൂര്‍: കേരളത്തിന് ഒരുകൈ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ ഡിലക്‌സിന്റെ അഞ്ചു ബസുകള്‍ കാരുണ്യ യാത്ര നടത്തി. ഇന്നത്തെ യാത്രയില്‍ കിട്ടുന്ന വരുമാനം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ബസ് ജീവനക്കാര്‍ ഇന്ന് സൗജന്യ സേവനം നടത്തും. ടിക്കറ്റിന് പകരം ബക്കറ്റ് പിരിവാണ് നടത്തുന്നത്. യാത്രയുടെ ഉദ്ഘാടനം പയ്യന്നൂരില്‍ സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.