മാതാവിനെ കൊന്ന് മകൻ ഭക്ഷണമാക്കിയോ.? ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ട് സ്പെയിൻ

  • Post category:news
  • Reading time:1 min read
You are currently viewing മാതാവിനെ കൊന്ന് മകൻ ഭക്ഷണമാക്കിയോ.? ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ട് സ്പെയിൻ

മാഡ്രിഡ്(സ്പെയിൻ): അമ്മയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്തുവിട്ട് സ്പെയിൻ. 26കാരനായ മകന്‍ നരഭോജിയാന്നാണ് സൂചന.
66 കാരിയായ മാതാവിനെ മകൻ വെട്ടിനുറുക്കി അവയവങ്ങൾ പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കുടലിൻ്റെ അവശിഷ്ടങ്ങള്‍ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലത്തുനിന്നും കണ്ടെത്തി. ഇതോടെ വീട്ടിൽ കൂടുതൽ പരിശോധന നടത്തിയ പോലീസിന് മനുഷ്യ മാംസം പാത്രങ്ങളില്‍ സൂക്ഷിച്ചനിലയിലും കണ്ടത്താനായി. എന്നാൽ 68 കാരിയുടെ പല അവയവങ്ങളും പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് പോലീസ് മകൻ നരഭോജിയാണെന്ന നിഗമനത്തിലെത്തിയത്. ഭക്ഷ്യമാക്കി കഴിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.

മനുഷ്യനെ തിന്നുന്ന മനുഷ്യൻ എന്ന തലക്കെട്ടിലാണ് 26കാരനായ യുവാവിനെക്കുറിച്ച് സ്പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പാണ് തൻ്റെ കൂട്ടുകാരിയെ കാണാനില്ലന്ന് ഒരു സ്ത്രീ പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

0Shares