മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട മകൻ, അയൽക്കാരോട് അവർ ദ്യാനത്തിനു പോയി എന്ന് പറഞ്ഞുവിശ്വസിപ്പിച്ചു; നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട മകൻ, അയൽക്കാരോട് അവർ ദ്യാനത്തിനു പോയി എന്ന് പറഞ്ഞുവിശ്വസിപ്പിച്ചു; നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് ഇങ്ങനെ

പത്തനംതിട്ട: പന്തളം പൊങ്ങലടി കാഞ്ഞിരംവിളയില്‍ മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട മകൻ പിടിയിൽ. കെ എം ജോണ്‍ (70) ലീലാമ്മ ജോണ്‍ (62) എന്നിവരാണുമരിച്ചത്. ഇവരുടെ മകൻ മജോ ജോണ് കൊന്ന് കിണറ്റിലിട്ടത്. കെല്ലപ്പെട്ട ഇവരെ 11 ദിവസം മുന്‍പ് കാണാതായതായിരുന്നു. കാണാതായ ഇവരെ കുറിച്ച് മകനോട് ചോദിച്ചപ്പോൾ അവര്‍ പൊട്ടയില്‍ ദ്യാനത്തിനു പോയിരിക്കയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് വീടിന്റെ പരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അയൽക്കാർ മജോ ജോണിനോട് കാര്യം തിരക്കുകയായിരുന്നു.

എന്നാൽ ഇയാളുടെ സംസാരിത്തില്‍ വൈരുദ്ധ്യം തോന്നിയതോടെ വീടിന്ടെ പരിസരം പരിശോധിച്ചു,. അതോടെയാണ് പുരയിടത്തിലെ പൊട്ടകിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി മകൻ മജോ ജോണിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മജോ ജോണിനെ കൂടാതെ മരിച്ച ദമ്പതികള്‍ക്ക് ലിജോ ജോണ്‍ എന്നൊരു മകനും കൂടിയുണ്ട്. ഇദ്ദേഹം ഖത്തറിലാണെന്നാണ് വിവരം.

0Shares