മാഡത്തിനെ പോലിസിന് പേടി, പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

  • Post category:news
  • Reading time:1 min read
You are currently viewing മാഡത്തിനെ പോലിസിന് പേടി, പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന് വെളിപ്പെടുത്താതെ മുഖ്യപ്രതി പള്‍സര്‍ സുനി. ബുധനാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കിയാല്‍ പേര് പറയുമെന്നായിരുന്നു സുനിലിന്റെ അവകാശവാദം. എന്നാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ സുനിലിന്റെ റിമാന്‍ഡ് നീട്ടുകയായിരുന്നു പോലീസ്. എറണാകുളം എ.സി.ജെ.എം നടപടിക്ക് ശേഷം അങ്കമാലി കോടതിയിലേക്ക് കൊണ്ടുപോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അവസാനനിമിഷം അത് മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കാതെതന്നെ സുനില്‍ അടക്കമുള്ള കൂട്ടുപത്രികുടെ റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടി. എന്നാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാതിരുന്നത് മനപൂര്‍വ്വമാണെന്നും പേര് വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണെന്നും സുനില്‍കുമാറിന്റെ അഭാഭാഷകന്‍ ബി.എ.ആളൂര്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപ് ഓഗസ്റ്റ് 16ന് മുന്‍പ് ഈ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെങ്കില്‍ താന്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. അതേസമയം സിനിമാ മേഖലയില്‍ നിന്നുള്ള രണ്ടു നടിമാര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അഭിഭാഷകന്‍ ബി.എ.ആളൂര്‍ പറഞ്ഞു. ഇവരുടെ പേരുകള്‍ ഇന്ന് പറയുമെന്നാണ് സുനി പറഞ്ഞത്. ഇത് മുന്നില്‍ കണ്ട് കേസ് വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നും ആളുര്‍ പറഞ്ഞു.

 

 

0Shares