മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി വിവാഹ വാഗ്ദാനം; യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി വിവാഹ വാഗ്ദാനം; യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പുനർവിവാഹിതർക്കുള്ള മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് രജിസ്റ്റർ ചെയ്ത് യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി സ്വദേശി എർവിൻ ടി. ജോയിയെയാണ് കൊച്ചി കലൂരിൽ നിന്ന് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്.

ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. പ്രതി എർവിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വേറെ പല യുവതികളെയും സമാന രീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

0Shares