പട്ന : ബിഹാറിൽ നിന്ന് കേൾക്കുന്ന പീഡന കഥകൾക്ക് കുറവൊന്നുമില്ല. നിരന്തരം കൊടിയ പീഡനങ്ങളാണ് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത്. ഇപ്പോഴിതാ ഒരു കുട്ടിയെ ഷോക്കടിപ്പിച്ചു കൊന്നു എന്ന വാർത്തയും നാം കേൾക്കുകയാണ്. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് തോട്ടമുടമയുടെ ക്രൂരതക്കിരയായി അമേരൂണ്‍ ഹതൂണ്‍ എന്ന ബാലിക കൊല്ലപ്പെട്ടത്. തന്ടെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ച കുറ്റത്തിനാണ് തോട്ടമുടമ എട്ടു വയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത് എന്നാണ് വിവരം. കടയിൽ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. സമീപത്തെ തോട്ടത്തിൽ മാങ്ങ കണ്ട ഈ കുഞ്ഞു ബാലിക അത് പറിക്കാനായി തോട്ടത്തിൽ കയറിയതാകാം എന്നാണ് കരുതുന്നത്.

നേരം ഏറെ വൈകിയിട്ടും മകള്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്ന് പിതാവ് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വാര്‍ത്ത നാട്ടുകാരില്‍ നിന്നും ഇദ്ദേഹം അറിയുന്നത്. ‘എന്റെ മകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കാഴ്ചയാണ് ഞാന്‍ കണ്ടത്. അവളുടെ ശരീരത്തില്‍ നിരവധി മുറിവുകളാണുണ്ടായിരുന്നു, ഇലക്‌ട്രിക് ഷോക്കും അവള്‍ക്കേറ്റതായാണ് മുറിവില്‍ നിന്നും മനസ്സിലായത് എന്നും പിതാവ് ഇബ്രാഹിം പറയുന്നു. സംഭവം പൊതു സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.