
മുബൈ: സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭ നടത്തുന്ന ലക്ഷങ്ങൾ അണിനിരക്കുന്ന സമര പ്രക്ഷോഭത്തെ നിയമ സഭ പരിസരത്തേക്ക് അടുപ്പിക്കരുത് അടിച്ചോടിക്കണമെന്നും സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പോലീസിനെ ഇറക്കി വിരട്ടിയാലും പേടിക്കില്ല, കഴിഞ്ഞ ഒരു വര്‍ഷമായി ശബ്ദമുയര്‍ത്തുന്നു, ഇനിയും ക്ഷമ പരീക്ഷിക്കരുതെന്ന് സര്‍ക്കാരിനോട് കിസാന്‍ സഭ പ്രതികരിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കരിക്കാതെ സമരത്തില്‍ പിന്മാറില്ലെന്നും കിസാന്‍ സഭ സര്‍ക്കാരിനെ അറിയിച്ചു.

വനാവകാശ നിയമം പാസാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വര്‍ധിപ്പിക്കുക, റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് കിസാന്‍സഭ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. കര്‍ഷകരെ വഞ്ചിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായാണ് കിസാന്‍സഭയുടെ ഈ പ്രക്ഷോഭം.
ആവശ്യങ്ങള്‍ അംഗീകരിക്കരിക്കാതെ സമരത്തില്‍ പിന്മാറില്ലെന്നും കിസാന്‍ സഭ സര്‍ക്കാരിനെ അറിയിച്ചു. കര്‍ഷക മാര്‍ച്ച് ഇന്ന് മുബൈ നഗരത്തില്‍ പ്രവേശിച്ചു. നാളെ മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ആറിനാണ് പ്രക്ഷോഭം ആരംഭിച്ചത്. സി.പി.ഐ, പെസന്റ് ആന്‍ഡ് വര്‍ക്കേര്‍സ് പാര്‍ട്ടി, ശിവസേന തുടങ്ങി നിരവധി സംഘടനകൾ മാര്‍ച്ചിനു പിന്തുണയുമായെത്തിയിട്ടുണ്ട്.
