മുംബൈ: മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ സനാതന സന്‍സ്ത നേതാവിന്റെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളുമാണ് പിടികൂടിയത്. വൈഭവ് റാവുത്ത്(40), ശരദ് കലാസ്‌കര്‍(25), സുധാന്‍വ ഗോന്‍ധലേക്കര്‍(39) എന്നിവരാണു പിടിയിലായത്. വൈഭവിന്റെ വസതിയില്‍ നിന്നും വ്യാപാരകേന്ദ്രത്തില്‍നിന്നും വന്‍തോതില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തിരുന്നു. കൂടാതെ സ്ഫോടകവസ്തുക്കള്‍ക്കൊപ്പം തീവ്രഹിന്ദു ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകളും കണ്ടെത്തിയിരുന്നു.
മുംബൈ നലസോപരയിലുള്ള റൗത്തിന്റെ വീട്ടില്‍ വന്‍ ആയുധശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന. അതേസമയം സ്ഫോടക വസ്തുക്കള്‍ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലിക്കര്‍ പറഞ്ഞു. നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ബന്ധപ്പെട്ടും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്.
മഹാരാഷ്ട്രയില്‍ മൂന്നു തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി