മഹാരാഷ്ട്രയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ല; നിലപാടുമായി ശിവസേന സുപ്രീം കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്രയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ല; നിലപാടുമായി ശിവസേന സുപ്രീം കോടതിയില്‍

 

ബി.ജെ.പിയുമായുള്ള സഖ്യം തകര്‍ന്നുവെന്ന് ശിവസേന കോടതിയില്‍. കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ശിവസേനയുടെ നിലപാടറിയിച്ചു. ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം മാത്രമെന്ന് ശിവസേന നിലപാടെടുത്തു. ഫഡ്‌നാവിസിന്‍റെ ഭൂരിപക്ഷത്തയും സിബല്‍ ചോദ്യം ചെയ്തു. സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്നും,ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ലെന്ന് ശിവസേന മറ്റാരുടെയോ നിര്‍ദേശങ്ങളനുസരിച്ച് ഗവര്‍ണര്‍ നടപടിയെടുക്കുന്നു എന്നും പറഞ്ഞു.

മഹാരാഷ്ട്രയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യം സര്‍ക്കാര്‍ രൂപീകരണം ഭരണഘടനാവിരുദ്ധമാണ്. 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും കര്‍ണ്ണാടക കേസിലേതിന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതിയില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന- എന്‍.സി.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ എന്.വി.രമണ, അശോക് ഭൂഷണ്‍ , സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

0Shares