
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിൽ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പത്ത് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് ബി.ജെ.പി പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ കൂടാതെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നാല് എം.എല്‍.എമാർ ഉടൻ രാജിവെക്കാനാണ് സാധ്യത. കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മസ്സിലാകുന്ന ബിജെപി നേതാക്കൾക്ക് വലിയ സ്ഥാനമാനങ്ങൾ നൽകി ചാക്കിലാകുകയാണ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ബി.ജെ.പി നീക്കങ്ങള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും. കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി സഖ്യത്തില്‍ എന്‍.സി.പി ഉള്ളതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം എന്‍.സി.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.
