കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിൻ്റെ ജീവിതം സിനിമയാകുന്നു. “നാന്‍ പെറ്റ മകന്‍” എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. അഭിമന്യുവിൻ്റെ അനക്കമറ്റ ശരീരത്തിന് മുകളില്‍ കിടന്ന് നാന്‍ പെറ്റ മകനേ എന്ന് അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞത് കേരളത്തെ ഒന്നാകെ വേദനിപ്പിച്ചിരുന്നു. ആ പേരിലാണ് റെഡ്സ്റ്റാര്‍ ഫിലിംസ് സിനിമ ഒരുക്കുന്നത്.
അഭിമന്യുവായി എത്തുന്നത് ബാലതാരം മിനോണ്‍ ആണ്. അഭിമന്യുവിൻ്റെ അച്ഛനായി നടന്‍ ഇന്ദ്രന്‍സ് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം നവംബറില്‍ തിയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.