മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും; ക്യാമ്പസ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും; ക്യാമ്പസ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത് ഇങ്ങനെ

കൊച്ചി: എറണാകുളം മഹാരാജാസ് കലാലയത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ് വിദ്യാര്‍ത്ഥികളാണ് പടിക്കാനെത്തുന്നത്. സ്വന്തം സ്വാതന്ത്ര്യത്തില്‍ ബിരുദ പഠനം നടത്താനും മഹാരാജാസിന്റെ ക്ലാസ് മുറികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം കൈകോര്‍ത്ത് നടക്കാനും ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉണ്ടാകും. ദയ ഗായത്രി, പ്രവീണ്‌നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് ബിരുദ പഠനത്തിനായി മഹാരാജാസില്‍ പ്രവേശനം നേടിയത്. ബിരുദാനന്തര വിഷയങ്ങള്‍ക്ക് രണ്ട് സീറ്റുകള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് ഇവര്‍ക്ക് തുണയായത്.പാലക്കാട് നെന്മാറ കോളേജിലുണ്ടായ അനുഭവം ആവര്‍ത്തിക്കുമോയെന്ന് ഭയന്നാണ് പ്രവീണ്‍നാഥ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് ക്ലാസ് മുറിയിലെത്തിയത്. എന്നാല്‍ പ്രവീണിനെ മഹാരാജാസിലെ ക്ലാസ് മുറികള്‍ വരവേറ്റത് നിറഞ്ഞ കയ്യടികളോടെ. വ്യത്യസ്തനായ കൂട്ടുകാരനെ കിട്ടിയതിന്റെ ഏറെ സന്തോഷത്തിലായിരുന്നു അവര്‍.ആദ്യമായാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കുന്നതിനാല്‍ ഇവരുടെ ടോയ്‌ലറ്റ് അടക്കമുളള കാര്യങ്ങള്‍ അടുത്തയാഴ്ചയോടെ സജ്ജമാകുമെന്നും പ്രിന്‍സിപള്‍ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രവേശനം നല്‍കുന്ന കേരളത്തിലെ ആദ്യ കലാലയം കൂടിയാണ് മഹാരാജാസ് കോളേജ്.

0Shares