മഹാത്മാ ഗാന്ധിയില്ലാത്ത നോട്ടുകള്‍; അച്ചടിപ്പിശകെന്ന് അധികൃതര്‍.

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്മാ ഗാന്ധിയില്ലാത്ത നോട്ടുകള്‍; അച്ചടിപ്പിശകെന്ന് അധികൃതര്‍.

മധ്യപ്രദേശ്: മധ്യപ്രദേശിലെ മൊറാന ജില്ലയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ നിന്നും ലഭിച്ച 500 രൂപയുടെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രമില്ല. എ.ടി.എമ്മില്‍ നിന്നും പണമെടുത്ത ഗോവര്‍ധന്‍ ശര്‍മ്മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാത്ത 500 രൂപ നോട്ടുകള്‍ ലഭിച്ചത്.

ഉടന്‍ തന്നെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടിപ്പിശകാണെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുകയും ചെയ്തു. ഇതിന് മുമ്പും ഇതേ എ.ടി.എമ്മില്‍ നിന്നും അച്ചടിപ്പിശകുള്ള നോട്ടുകള്‍ ലഭിച്ചിരുന്നു.

0Shares