
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, പലസ്തീന്‍, മൊണാക്കോ എന്നീ രാജ്യങ്ങള്‍ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി. പാരീസിലെ ഇന്ത്യന്‍ എംബസി ഫ്രഞ്ച് തപാല്‍ സേവന കമ്പനിയായ ലാ പോസ്റ്റാണ് ബുധനാഴ്ച സ്റ്റാമ്പ് പുറത്തിറക്കിയത്. ഓരോ സ്റ്റാമ്പിനും 1.30 ഡോളര്‍ വിലയുണ്ട്.

പൈതൃകവും മൂല്യവും എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പലസ്തീന്‍ സ്റ്റാമ്പിറക്കിയത്. പലസ്തീന്‍ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് ഗാന്ധിസ്മാരക പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. എന്നാല്‍ വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്‌ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാമ്പിറക്കിയത്.
