മസാല ബോണ്ട്; ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് എ. എൻ ഷംസീർ

  • Post category:news
  • Reading time:1 min read
You are currently viewing മസാല ബോണ്ട്; ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് എ. എൻ ഷംസീർ

തിരുവനന്തപുരം: മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് തലശ്ശേരി എം.എൽ.എ. എൻ ഷംസീർ. കിഫ്ബി ധന സമാഹരണത്തിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മസാല ബോണ്ട് സംബന്ധിച്ച് നിയമ സഭയിൽ നടക്കുന്ന ചര്‍ച്ചയിൽ കോൺഗ്രസ് എം.എൽ.എ ഉയർത്തിയ ആരോപണങ്ങളെ പ്രതിരോധിച്ച് ഭരണപക്ഷത്തിനായി സംസാരിക്കുകയായിരുന്നു അദ്ദേഹം .

അതിനിടെ മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല, അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രമാണെന്ന ഷംസീറിന്‍റെ പരാമർശം സഭയിൽ ബഹളത്തിന് കാരണമായി. കേരള സർക്കാരിന്‍റെ വികസന കുതിപ്പിനെ തടയിടാനാണ് ശ്രമിക്കുന്നതെന്നും ഭരണ പക്ഷത്തിന്‍റെ മറുപടിയായി ഷംസീര്‍ പറഞ്ഞു.

0Shares