മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; പിടിയിലായ പെണ്‍കുട്ടികളെല്ലാം 21ഉം 26നും ഇടയില്‍ പ്രായമുള്ളവര്‍, എളുപ്പം പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്ന് യുവതികള്‍

  • Post category:news
  • Reading time:1 min read
You are currently viewing മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; പിടിയിലായ പെണ്‍കുട്ടികളെല്ലാം 21ഉം 26നും ഇടയില്‍ പ്രായമുള്ളവര്‍, എളുപ്പം പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്ന് യുവതികള്‍

ന്യൂഡല്‍ഹി: മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിവന്ന വന്‍ സംഘത്തെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി രോഹിണിയിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 10 യുവതികള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് പിടിയിലായത്. സ്ഥാപന നടത്തിപ്പുകാരായ മന്‍ജീത് സിങ്, സന്ദീപ് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ‘ഗ്രേസ് യുനിസെക്‌സ് തായ് സലൂണ്‍ ആന്‍ഡ് സ്പാ’ എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്. പിടിയിലായ സ്ത്രീകളെല്ലാം 21ഉം 26നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഒരു സ്ത്രീയാണ് സലൂണിലെത്തുന്നവരെ സെക്‌സിലേക്ക് ആകര്‍ഷിച്ചിരുന്നത്. മാസം 44,000 രൂപ വാടയ്‌ക്കെടുത്ത സ്ഥാപനത്തിലായിരുന്നു പെണ്‍വാണിഭം നടത്തിവന്നിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. കോണ്‍സ്റ്റബിളിനെ ഇടപാടുകാരനെന്ന വ്യാജേന സ്പായിലേക്കയക്കുകയായിരുന്നു. ഒരു കസ്റ്റമര്‍ക്ക് ഇവിടെ 2,000 രൂപയാണ് ഈടാക്കിയിരുന്നത്. ഇതില്‍ 1,000 രൂപ സ്ത്രീകള്‍ക്ക് നല്‍കും. എളുപ്പം പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്നാണ് യുവതികള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

0Shares