
തായ്ലന്‍ഡ്: വടക്കന്‍ തായ്ലന്‍ഡില്‍ നടക്കുന്ന ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫുട്ബോള്‍ കളിക്കുകയായിരുന്ന 12 പേരും ഇവരുടെ പരിശീലകനും ഒരു ഗുഹയില്‍ അകപെട്ടൂ എന്ന വാര്‍ത്ത. സംഭവം ഇങ്ങനെ: ഫുട്ബോള്‍ കളിക്കുകയായിരുന്ന 12 പേരടങ്ങുന്ന സംഘവും കൂടെ ഇവരുടെ പരിശീലകനും മഴകാരണം അടുത്തുള്ള ഗുഹയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് മഴ ശക്തിയാര്‍ജിക്കുകയും മഴവെള്ളവും ചളിയും ഇവരുണ്ടായിരുന്ന ഗുഹയിലേക്ക് വന്ന് കൂടുകയുമായിരുന്നു. ഇതോടെ ഇവര്‍ ഗുഹക്കകത്ത് അകപ്പെട്ടു. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ കുട്ടികള്‍ ഉള്ളിലേക്ക് നടന്നുപോയതാണ് കുടുങ്ങാന്‍ കാരണം. തിരിച്ചു പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഗുഹ ചളിയില്‍ നിറയുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനായി തായ് സേന, വോളന്റീയര്‍മാര്‍, നാവിക സേന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
രക്ഷാപ്രവര്‍ത്തനം നാല് ദിവസം പിന്നിട്ടു എന്നതാണ് ആശങ്കയുളവാകുന്നത്. ഗുഹയില്‍ അകപെട്ടവര്‍ക്ക് ജീവനുള്ളതായും അവരുമായി സംസാരിക്കുന്നതായും അധികൃതര്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ട്. ഗുഹയിലെ ചളി നീക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. മഴ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു എന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം ഫുട്ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ദിവസങ്ങളായി തുടരുന്ന മഴ കാരണം പ്രദേശം വെളളത്തിനടിയിലാണ്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ഷൂകളും കണ്ടതാണ് സംഭവം പുറംലോകം അറിയാന്‍ കാരണം.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(28.06.2018)
ഇന്നത്തെ ചോദ്യം
ഏറ്റവു കൂടുതല്‍ തവണ ഫുട്ബോള്‍ ലോകകപ്പ് നേടിയ രാജ്യം
അ) ഇറ്റലി
ആ) ബ്രസില്‍
ഇ) ജര്‍മനി
ഉ) അര്‍ജന്റെീന
ഋ) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(26.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.