മഴ കാരണം കശ്മീരിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍

  • Post category:news
  • Reading time:1 min read
You are currently viewing മഴ കാരണം കശ്മീരിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍

ശ്രീനഗര്‍: കനത്ത മഴ തുടരുന്ന കാശ്മീരില്‍ വെള്ളപൊക്കം ഉണ്ടായതിനാല്‍ അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍. മഴയെ തുടര്‍ന്ന് ജമ്മുകശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 21 അടിക്ക് മുകളില്‍ നദീജലനിരപ്പ് ഉയര്‍ന്നതാണ് ഗവര്‍ണര്‍ യോഗം വിളിക്കാന്‍ കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിത ജല നിരപ്പ്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്കാജനകമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാല്‍ടാല്‍, പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നുവെന്നാണ് ജമ്മു പോലീസ് അറിയിക്കുന്നത്.

0Shares