ആലപ്പുഴ: മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും. കുട്ടനാടുള്‍പ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും.
രാവിലെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തുന്ന സംഘം ജില്ല കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തും. തുടര്‍ന്ന് ബോട്ട് മാര്‍ഗം കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍, ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് കാര്‍ത്തികപ്പള്ളി താലൂക്കിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് പോകും.
കുട്ടനാടുള്‍പ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മഴക്കെടുതിയില്‍ ഉണ്ടായ നാശ നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പിനും വിശദമായ വിലയിരുത്തലിനുമാണ് കേന്ദ്ര ഉന്നതതല ഉദ്യേഗസ്ഥ സംഘമെത്തുന്നത്.
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയില്‍; നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും