വയനാട്: സംസ്ഥാനത്ത് ദുരിതമഴ താണ്ഡവമാടുമ്പോള്‍ അത് റിപോര്‍ട്ട് ചെയ്യാന്‍ മലയാള ദൃശ്യമാധ്യമങ്ങള്‍ കാട്ടുന്ന മല്‍സരം നാം എപ്പോഴും കണ്ടുവരികയാണ്. എന്നാല്‍ എന്നാല്‍ മിണ്ടാപ്രാണികളുടെ ദുരിതം ആരും വാര്‍ത്തയാക്കാന്‍ മുന്നോട്ടുവരുന്നില്ല. മനുഷ്യര്‍ മഴയുടെ ദുരന്തപെയ്ത്തില്‍ ജീവന് സുരക്ഷിതമാക്കുമ്പോഴും വെള്ളത്തില്‍ മുങ്ങി മരിച്ച നിരവധി ആടുമാടുകളുടെ ദുരിതം ഒരു മൃഗഡോക്ടര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായി.
ശക്തമായ പ്രളയത്തില്‍ നിന്നും മനുഷ്യര്‍ സര്‍വ്വതും ഉപേക്ഷിച്ച് രക്ഷപെടുമ്പോള്‍ തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളും മറ്റും നീന്തി രക്ഷപ്പെടാനാകാതെ മുങ്ങിമരിച്ചു. ഈ ദയനീയ കാഴ്ചയാണ് മനുഷ്യമനസാക്ഷിയെ കണ്ണീരണിയിച്ചത്.’പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങള്‍ക്ക് നന്ദി’…എന്ന് തുടങ്ങുന്ന വരികളില്‍ അദ്ദേഹം മൃഗങ്ങളുടെ നിസ്സഹായാവസ്ഥ വരച്ചുകാട്ടുന്നു.
‘ഞാന്‍ സുരക്ഷിതനാണ് പക്ഷേ ദുഖിതനും’ എന്നും വയനാട്ടില്‍ നിന്നും മൃഗഡോക്ടറായ സതീഷ് കുമാര്‍ എഴുതുന്നു. പുഴകള്‍ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറി. നൂറുകണക്കിനാളുകള്‍ സകലതും ഉപേഷിച്ച് ഓടി. കേരളം കണ്ട ഈ കാഴ്ച്ചയില്‍ കാണാതെ പോയത് പലതും ഉണ്ടെന്നു നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.
ദുരന്തമുഖത്ത് മരിച്ചുവീണ മനുഷ്യരുടെയും നിസ്സഹായരായവരുടെയും വേദനകള്‍ക്കൊപ്പം മൃഗങ്ങളുടെ മരണത്തിലും വേദനിക്കുന്നതിലൂടെ മനുഷ്യത്വം മരവിച്ചിട്ടെന്ന് ഉറപ്പിക്കാം.
ഫേസ്ബുക്ക് പേജിലെ പൂര്‍ണ്ണ രൂപം:
പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങള്‍ക്ക് നന്ദി
ഞാന്‍ സുരക്ഷിതനാണ്
പക്ഷേ ദുഖിതനും
എന്റെ തൊഴില്‍ മേഖലയിലെ നൂറു കണക്കിന് കര്‍ഷകരാണ് ഒരൊറ്റ രാത്രികൊണ്ട് സകല ജീവനോപാധികളും നഷ്ടപ്പെട്ട് അശരണരായത്
മനുഷ്യന് അവന്റെ ജീവനേയും നിലനില്‍പ്പിനേയും പ്രതി വലിയ ആശങ്കയില്‍ നില്ക്കുന്ന ഒരു ദുരന്തമുഖത്ത് നിന്നുകൊണ്ട് മരിച്ചു പോയ മൃഗങ്ങളെപ്രതി വേദനിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട
എങ്കിലും ഒരു മൃഗഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വേദനിക്കുന്നു
ജീവന് നഷ്ടമായ അനവധി മൃഗ ജീവനുകളെ പ്രതിയും ഏക വരുമാനം നിലച്ചുപോയ അവയുടെ യജമാനന്മാരെപ്രതിയും
പാമ്പുകള്‍ പഴുതാരകള്‍ തുടങ്ങി രേഖപ്പെടുത്താതെ പോയ അസംഖ്യം മനുഷ്യേതര ജീവനുകളെപ്പറ്റിയും