മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി സര്‍ക്കാര്‍. ദിവസവും 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ത്രം നൽകുന്ന സൂചന.അതുകൊണ്ട്തന്നെ മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. എല്ലാദിവസവും കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് അയയ്ക്കണം. തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും.

സ്റ്റേറ്റ് കണ്‍ട്രേള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815,
കാസര്‍കോഡ്: 9496419781, 0499-4257700,

കണ്ണൂര്‍: 9447016601, 0497-2713266,

വയനാട്: 9447525745, 04936-204151,

കോഴിക്കോട്: 8547950763, 0495-2371002,

മലപ്പുറം: 9605073974, 0483-2736320,

പാലക്കാട്: 9847864766, 0491-2505309,

തൃശ്ശൂര്‍: 9446141656, 0487-2362424,

എറണാകുളം: 9744091291, 0484-2423513,

ഇടുക്കി: 9446151657, 0486-2233111,

കോട്ടയം: 9446052429, 0481-2562201,

ആലപ്പുഴ: 9496548165, 0477-2238630,

പത്തനംതിട്ട: 9946022317, 0468-2322515,

കൊല്ലം: 9061346417, 0474-2794002,

തിരുവനന്തപുരം: 9495588736, 0471-2730045

ജില്ലകളില്‍നിന്ന് ടോള്‍ ഫ്രീ നമ്ബറായ 1077-ലേക്കും വിളിക്കാം.

0Shares