മലേഷ്യയില്‍ ബോട്ട് അപകടം: 31 പേരെ കാണാതായി.

  • Post category:news
  • Reading time:1 min read
You are currently viewing മലേഷ്യയില്‍ ബോട്ട് അപകടം: 31 പേരെ കാണാതായി.

ക്വാലാലംപുര്‍: മലേഷ്യയിലെ ബെര്‍ണിയോ കടലില്‍ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി. കോട്ടകിനാബലുവില്‍ നിന്ന് പ്രശസ്ത വിനോദ സഞ്ചാര ദ്വീപായ പുലാവു മെന്‍ഗലം ദ്വീപിലേക്ക് പോയ ബോട്ടും യാത്രക്കാരെയുമാണ് കാണാതായത്. യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട വിവരം മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയാണ് പുറത്തുവിട്ടത്‌.
.

എട്ട് കപ്പലുകളും രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം  നടത്തി വരികയാണ്‌. കോട്ടകിനാബലുവും പുലാവു മെന്‍ഗലവും ഉള്‍പ്പെടുന്ന 400 നോട്ടിക്കല്‍ സ്‌ക്വയര്‍ മൈല്‍ ചുറ്റളവിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

0Shares