മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് മീ ടു വെളിപ്പെടുത്തൽ; ചലച്ചിത്ര പ്രവര്‍ത്തക അര്‍ച്ചന പത്മിനി തുറന്നു പറഞ്ഞപ്പോൾ നടി രേവതി പറയാതെ പറഞ്ഞത്

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് മീ ടു വെളിപ്പെടുത്തൽ; ചലച്ചിത്ര പ്രവര്‍ത്തക അര്‍ച്ചന പത്മിനി തുറന്നു പറഞ്ഞപ്പോൾ നടി രേവതി പറയാതെ പറഞ്ഞത്

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകന്‍ ഷെറിന്‍ സ്റ്റാന്‍ലിയ്‌ക്കെതിരെ അഭിനേത്രിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അര്‍ച്ചന പത്മിനിയുടെ മീ ടു വെളിപ്പെടുത്തൽ. മമ്മുട്ടിയുടെ “പുള്ളിക്കാരന്‍ സ്റ്റാറാ” എന്ന സിനിമയില്‍ അഭിനയിച്ച സമയം ഷെറിനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. ഇതുസംബന്ധിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സംഭവം സംബന്ധിച്ച്‌ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണു പരാതി നല്‍കിയത്. ഇതിന്മേൽ യാതൊരു നടപടി ഉണ്ടായില്ലെ ആരോപണ വിദേയനായ അയാൾ ഇപ്പോഴും സിനിമയിലുണ്ട്. എനിക്ക് അവസരം നിഷേധിക്കപ്പെടുന്നു. സമീപ കാലത്ത് പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും എന്നത് നിങ്ങൾക്ക് ആലോചിക്കാം അർച്ചന പറഞ്ഞു. പോലീസിൽ പരാതിപ്പെടാത്തതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പോലീസിൽ വിശ്വാസമില്ലെന്നും ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും പോലീസിൽ പരാതി പെട്ടിട്ട് കാര്യമില്ലാത്തതിനാല്‍ അത് ചെയ്തില്ലെ എന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഡബ്യൂ.സി.സി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തൽ.അതെ സമയം ഒന്നരവർഷം മുമ്പ് ഒരു പതിനാറുകാരിക്ക് ഒരു പ്രമുഖനിൽ നിന്നും മോശമായ അനുഭവമുണ്ടായതായും എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ട് എന്റെ വാതിൽ മുട്ടിയ ആ പതിനാറുകാരിയുടെ അനുഭവം ഒരു പെണ്ണിനും വരൻ പാടില്ലെന്നും നടി രേവതി പറഞ്ഞു. ആ പതിനാറുകാരി ആരെന്നോ..? സംഭവം എവിടെയാണെന്നോ ആരാണ് പീഡിപ്പിച്ചതെന്നോ രേവതി പറഞ്ഞില്ല. മാധ്യമ പ്രവർത്തകർ അതേകുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ ആ പെൺകുട്ടിയുടെ കുടുംബവുമായി ആലോചിച്ചിട്ട് എനിക്ക് സംസാരിക്കാനുള്ള അനുവാദം ആ കുട്ടി തരുവാണെങ്കിൽ നിങ്ങളോട് വെളിപ്പെടുത്താമെന്നും രേവതി കൂട്ടിച്ചേർത്തു.

0Shares