കൊച്ചി: രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും, ദിലീപും ഒന്നിക്കുന്നു. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മംമ്ത മോഹന്‍ദാസ്, മൈഥിലി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സണ്ണി വെയിന്‍, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലക്ഷ്മിറായിയും ചിത്രത്തില്‍ ഒരു പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം അമ്മ പ്രസിഡന്റായ മോഹന്‍ലാല്‍ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനൊപ്പം അഭിനിയിക്കുന്നത് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നു തുടങ്ങി.
മലയാള സിനിമാലോകത്തില്‍ ദിലീപ് വീണ്ടും ചര്‍ച്ചയാകുന്നു; രഞ്ജിത് ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും ഒന്നിക്കുന്നു