മലയാള സിനിമാരംഗത്ത് അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമാരംഗത്ത് അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി.


കണ്ണൂര്‍: മലയാള സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധോലോകവുമായി ബന്ധപ്പെട്ട ആരെങ്കിലും മലയാള സിനിമാ ലോകത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ സിനിമാലോകത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയിലേക്ക് ആളുകളെ എടുക്കുമ്പോള്‍ സൂക്ഷമത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിനിമാ മേഖലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്.


കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പലരും സാങ്കല്‍പ്പിക പ്രതികളെ സൃഷ്ടിക്കുന്നുണ്ട്. ചിലരെ സാങ്കല്‍പ്പിക പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുമുണ്ട്. ഇത് ശരിയല്ല. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ നടപടികള്‍ മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0Shares