
തിരുവനന്തപുരം: സിനിമാ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയ്ക്ക് സമഗ്രമായ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. ദുഷ് പ്രവണതകള്‍ തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലന്‍ ആണ് അറിയിച്ചത്.

വന്‍ തുക മുടക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടാത്ത അവസ്ഥയുണ്ട്. തിയേറ്റര്‍ കിട്ടിയാല്‍ത്തന്നെ രണ്ടോ മൂന്നോ ദിവസത്തിനകം പുതിയ പടം വരുമ്പോള്‍ മാറ്റേണ്ടിവരും. പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
