മലയാള സിനിമയുടെ നിത്യവസന്തത്തിന്റെ സ്മരണയ്ക്ക് 27 വര്‍ഷം തികയുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമയുടെ നിത്യവസന്തത്തിന്റെ സ്മരണയ്ക്ക് 27 വര്‍ഷം തികയുന്നു.

തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. മലയാളസിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ റൊമാന്റിക് ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനായ പ്രേംനസീര്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന നിലയില്‍ ലോക റെക്കോഡ് കരസ്ഥമാക്കിയ അതുല്യ സര്‍ഗ്ഗ പ്രതിഭയാണ്. തിരുവന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് സ്വദേശിയായ അദ്ദേഹം മലയാള സിനിമയ്ക്ക് പകര്‍ന്ന് നല്‍കിയത് അനുഭവമായ കാല്‍പ്പനിക സൗന്ദര്യമാണ്.

 

1929 ഡിസംബര്‍ 24 ന് ജനിച്ച പ്രേംനസീര്‍ 1989 ജനുവരി 16 നാണ് തികച്ചും അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ അനേകം ഹിറ്റ് ഗാനങ്ങള്‍ സിനിമയില്‍ പാടി അഭിനയിച്ചത് പ്രേംനസീറാണ്. ഇരുവരുടെയും ശബ്ദം അതിനനുസരിച്ച് സമാനമായിരുന്നു. അനേകം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പ്രേംനസീര്‍ ‘അസുരവിത്ത്’, ‘ഇരുട്ടിന്റെ ആത്മാവ്’ തുടങ്ങിയ ചിത്രങ്ങളില്‍ കാഴ്ചവെച്ച ഉജ്ജ്വലമായ അഭിനയം അത്ഭുതാവഹമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രേംനസീറിന്റെ സിംഹാസനം എന്നെന്നും ഒഴിഞ്ഞുകിടക്കുക തന്നെ ചെയ്യും.

 

0Shares