മലയാള സിനിമയിൽ നടന്മാർ മാത്രമല്ല, നടിമാരും ലഹരി ഉപയോഗത്തിൽ മുന്നിൽ; വെളിപ്പെടുത്തലുമായി ബാബുരാജ്

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമയിൽ നടന്മാർ മാത്രമല്ല, നടിമാരും ലഹരി ഉപയോഗത്തിൽ മുന്നിൽ; വെളിപ്പെടുത്തലുമായി ബാബുരാജ്

മ​ല​യാ​ള സി​നി​മ​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കഴിഞ്ഞ ദിവസം ആ​രോ​പി​ച്ചിരുന്നു.ഇതിനു പിന്നാലെ ഈ ആരോപണങ്ങൾ ശരിയാണെന്നു വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ്. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വളരെ കൂടുതലാണെന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യാ​ല്‍ പ​ല​രും കു​ടു​ങ്ങു​മെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ഫാ​ഷ​നാ​യി മാ​റി. എ​ല്‍​എ​സ്ഡി​യേ​ക്കാ​ള്‍ രൂ​ക്ഷ​മാ​യ ല​ഹ​രി​ക​ളാ​ണ് ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സി​നി​മാ സെ​റ്റു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മാ​ണ്. സെ​റ്റി​ല്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ല്‍ പ​ല​രും കു​ടു​ങ്ങും. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ര്‍ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ നി​ല​പാ​ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ പ​ല​രും അ​മ്മ​യു​ടെ ഭാ​ഗ​മ​ല്ല. അ​വ​ര്‍​ക്ക് താ​ത്പ​ര്യ​വു​മി​ല്ല. നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് വ​സ്തു​നി​ഷ്ഠ​മാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

മാത്രമല്ല ഷെ​യ്നി​ന്‍റെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ട് എന്നും ബാബുരാജ് പറയുന്നു. പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഷെ​യ്ന്‍ അ​മ്മ​യി​ല്‍ അം​ഗ​മാ​യ​ത്. ഷെ​യി​നി​ന്‍റെ വീ​ഡി​യോ​ക​ള്‍ ക​ണ്ടാ​ല്‍ പ​ല​തും മ​ന​സി​ലാ​കും. നി​ര്‍​മാ​താ​വു​മാ​യു​ള്ള ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷെ​യ്നി​നു പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ല്‍ പ​രി​ധി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

നടന്മാർ മാത്രമല്ല ന​ടി​മാ​രി​ല്‍ ചി​ല​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണ്. ഇ​തു മ​ന​സി​ലാ​യ​തു​കൊ​ണ്ടാ​ണ് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്കു​മെ​ന്ന നി​യ​മം ഉ​ള്‍​പ്പെ​ടു​ത്തി അ​മ്മ​യു​ടെ ബൈ​ലോ പു​തു​ക്കി​യ​ത് എന്നും ബാബുരാജ് പറഞ്ഞു.മ​ല​യാ​ള​ത്തി​ലെ ന്യൂ​ജ​ന്‍ സി​നി​മാ​ക്കാ​രി​ല്‍ ല​ഹ​രി പി​ടി​മു​റ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും സി​നി​മാ​രം​ഗ​ത്തു​ള്ള​വ​ര്‍​ത​ന്നെ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

0Shares