കൊച്ചി: വളരെ ചുരുങ്ങിയകാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ മുന്‍ നിര താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ നായികമാരിലൊരാളാണ് പാര്‍വ്വതി. തന്റെ അഭിനയമികവും സ്വഭാവവും കൊണ്ടുമൊക്കെ പുതു തലമുറയെ ദൈനംദിനം ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് നടി. എന്തും തുറന്നടിച്ച് മനസ്സിലുള്ളതു പോലെ സംസാരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് പാര്‍വ്വതി. അതു കൊണ്ടു തന്നെ ഏറെ എതിര്‍പ്പുകളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ എന്ന വിസ്മയ ലോകത്തിനുള്ളിലെ ചില അപ്രിയ സത്യങ്ങളെ കുറിച്ച് പങ്കു വെക്കുകയാണ് നടി ചെയ്തത്.

‘ടോക് ടൈം വിത്ത് മാത്തുക്കുട്ടി’ എന്ന പരിപാടിയില്‍ മുന്‍ റേഡിയോ അവതാരകനായ മാത്തുക്കുട്ടി പാര്‍വ്വതിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തനിടെയാണ് സിനിമയില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് പാര്‍വ്വതി വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്, സിനിമയില്‍ വേഷം വെണമെങ്കില്‍ ഇവര്‍ പറയുന്നത് പോലെ അനുസരിക്കേണ്ടി വരും. ചിലര്‍ കിടക്ക പങ്കിടണമെന്ന ആവശ്യമുന്നയിക്കാറുണ്ട്, തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖരായ വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ഇവര്‍ ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് അതു കൊണ്ട് തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തരേണ്ട്ത് നിങ്ങളുടെ കടമയാണ് എന്നാണ് ഇവരുടെ മനോഭാവം.

അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്യാത്തതു കൊണ്ടാണ് കുറച്ചു കാലം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. ജീവിത ഉപദേശം പോലെ മോളെ ഇതൊക്കെ ചെയ്യേണ്ടിവരും അത് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. ഇത്തരക്കാരാണ് മലയാള സിനിമയെ മലിനമാക്കുന്നത്. ഇത്തരക്കാരുടെ കെണിയില്‍ അകപ്പെട്ടവരുണ്ടാകാം എന്നെ അതിനു കിട്ടില്ല അഭിനയിക്കാന്‍ അവസരം ഇല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോകാമല്ലോ?. ഇത്തരം സാഹചര്യത്തില്‍ ‘നോ’ പറയാനുള്ള അവകാശം നമുക്കുണ്ട് അത് നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. എന്നാല്‍ ഒരു നിലയില്‍ എത്തി ചേര്‍ന്നാല്‍ ഇതൊന്നും നേരിടേണ്ടി വരില്ലെന്നും പാര്‍വ്വതി പറയുന്നു. ഇത്തരം ആളുകള്‍ മലയാള സിനിമയിലുണ്ട് അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല നമ്മള്‍ അതു കേട്ട് ഞെട്ടേണ്ട ആവശ്യവുമില്ല അതൊരു യാതാര്‍ത്ഥ്യമാണെന്നും പാര്‍വതി കൂട്ടിചേര്‍ത്തു. സമീപകാലത്ത് ഒരു നടിക്കു നേരേയുണ്ടായ അക്രമത്തിന് പിന്നാലെ മലയാള സിനിമാ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന ഇത്തരം ദുരിതങ്ങളെക്കുറിച്ച് പല നടിമാരും തുറന്നു പറയുകയുണ്ടായി. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ശല്യക്കാരുകുമ്പോള്‍ ഇതിനെ നിയന്ത്രിക്കേണ്ടത് സിനിാ പ്രവര്‍ത്തകര്‍ തന്നെയാണെന്ന കാര്യം നാം മറന്നു പോകരുത്.