ചെന്നൈ: വീരപുത്രന് ശേഷം പി.ടി കുഞ്ഞു മുഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദം ഫെയിം റോഷന്‍ മാത്യുവും പ്രയാഗ മാര്‍ട്ടിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്‍ജി പണിക്കര്‍, ആശാശരത്, സെറീന വഹാബ്, ലിയോണ ലിഷോയ് തുടങ്ങിയവരും ഈ പ്രണയചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളാണ്.

പ്രഭാ വര്‍മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന്‍ ഈണം പകര്‍ന്നിരിക്കുന്ന ഈ സിനിമ ഈദ് റിലീസായി തീയറ്ററുകളിലെത്തും.
https://www.youtube.com/watch?v=1tnFFz-D4Ms