മലയാളി താരത്തിന് ലോങ്ങ് ജംമ്പില്‍ ദേശീയ റെക്കോര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing മലയാളി താരത്തിന് ലോങ്ങ് ജംമ്പില്‍ ദേശീയ റെക്കോര്‍ഡ്

അന്‍പത്തിയെട്ടാമത് ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സ് ലോങ്ങ് ജംമ്പില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി താരം എം ശ്രീശങ്കര്‍. 8.20 മീറ്റര്‍ ദൂരം പിന്നിട്ടാണ് ഈ പാലക്കാട്ടുകാരന്‍ സ്വര്‍ണം നേടിയത്. അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് ശ്രീശങ്കറിന് മുന്‍പില്‍ പഴങ്കഥയായത്.ശ്രീശങ്കര്‍ തന്റെ കരിയറില്‍ ആദ്യമായാണ് എട്ട് മീറ്റര്‍ ദൂരം ചാടുന്നത് . ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സിലെ കേരളത്തിന്റെ ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ പതിനെട്ടുകാരന്‍.

0Shares