മലയാളി താരം ബേസില്‍ തമ്പിയാണ് ഈ ഐ.പി.എല്‍ സീസണിലെ താരവും കോടീശ്വരനും..

  • Post category:news
  • Reading time:2 mins read
You are currently viewing മലയാളി താരം ബേസില്‍ തമ്പിയാണ് ഈ ഐ.പി.എല്‍ സീസണിലെ താരവും കോടീശ്വരനും..

തമ്പിയാണ് ഈ ഐ.പി.എല്ലിലെ കോടീശ്വരന്‍. ഐ.പി.എല്‍ പത്താം സീസണില്‍ 85 ലക്ഷം രൂപക്കാണ് തമ്പി ഗുജറാത്ത് ലയണ്‍സില്‍ എത്തിയത്. സീസണ്‍ തീരുമ്പോള്‍ എമര്‍ജിങ് പ്ലെയറുടെ വകയില്‍ ഒരു പത്ത് ലക്ഷം കൂടി. അങ്ങനെ ഒന്നരമാസത്തിന്റെ അധ്വാനത്തിലൂടെ ഒരു കോടീശ്വരനായാണ് മലയാളി താരം തമ്പി കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.
ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റോടെ ഐ.പി.എല്ലില്‍ തുടക്കം കുറിച്ചു. പന്ത്രണ്ട് കളിയില്‍ 11 വിക്കറ്റ് – മിക്കതും സൂപ്പര്‍ താരങ്ങളെയാണ് തമ്പി ഈ സീസണില്‍ പുറത്താക്കിയത്. ഒന്നാമത്തെ സീസണില്‍ തന്നെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന് പറയുന്നത് പോലെ ബേസില്‍ ഇന്‍ വണ്ടര്‍ലാന്‍ഡിലാണ് ഇപ്പോള്‍. ഐ .പി.എല്‍ എമര്‍ജിങ് പ്ലെയര്‍ ഇന്ത്യന്‍ ടീമിലേക്ക് വഴി ഒരുക്കുക എന്നത് ഒരു സ്വാഭാവിക സംഗതി മാത്രമാണ്. ഐ.പി എല്ലിലൂടെയാണ് മുമ്പ് അശ്വിന്‍, ജസ്പ്രീത് ഭുമ്ര, ഹര്‍ദീക് പാണ്ഡ്യ തുടങ്ങിയവരൊക്കെ ഇന്ത്യന്‍ ടീമില്‍ എത്തിയത്. ബേസില്‍ തമ്പി ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്ന് വിശ്വസിക്കുന്നവരില്‍ ലോകോത്തര ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ മുതല്‍ മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ വരെയുണ്ട്.

സച്ചിന്‍ പേരെടുത്ത് പറഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ തമ്പി. ഐ.പി.എല്ലിന് ശേഷം സച്ചിന്‍ പേരെടുത്ത് പ്രശംസിച്ചു. തന്റെ കളികള്‍ സച്ചിന്‍ കാണാറുണ്ട് എന്ന് പറഞ്ഞതും സച്ചിന് തന്നില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ട് എന്ന് പറഞ്ഞതും ബേസില്‍ തമ്പിക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. സച്ചിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നത് വലിയ ഉത്തരവാതദിത്വമാണെന്നും തമ്പി പറയുന്നു. സഞ്ജു സാംസണിന് ശേഷം ഐ.പി.എല്‍ എമര്‍ജിങ് പ്ലെയര്‍ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ബേസില്‍ തമ്പി. നീതീഷ് റാണയ്ക്ക് 21.9 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ തമ്പിക്ക് 57.4 ശതമാനം വോട്ട് കിട്ടി. ഐ.പി .എല്ലിലെ പരിചയം തന്നെ മികച്ച ബൗളറാക്കുമെന്നും കരിയറില്‍ സഹായിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തമ്പി ഇപ്പോള്‍.140 ന് മേല്‍ സ്ഥിരമായി പന്തെറിയാനുള്ള ശേഷിയാണ് ബേസില്‍ തമ്പിയെ വ്യത്യസ്തനാക്കുന്നത്. ഇതില്‍ തന്നെ ഡെത്ത് ഓവറുകളിലെ കൃത്യമായ യോര്‍ക്കറുകള്‍ തമ്പിയെ അപകടകാരിയുമാക്കുന്നു. ടെന്നീസ് പന്തില്‍ കളിച്ചാണ് താന്‍ യോര്‍ക്കര്‍ പ്രാക്ടീസ് ചെയ്തതെന്നാണ് തമ്പി പറയുന്നത്.

0Shares