മലയാളികൾ സഞ്ചരിച്ച ബസ് ഹിമാചൽ പ്രദേശിൽ കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍.

  • Post category:news
  • Reading time:1 min read
You are currently viewing മലയാളികൾ സഞ്ചരിച്ച ബസ് ഹിമാചൽ പ്രദേശിൽ കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍.

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മലയാളികള്‍ അടക്കം16 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഹിമാചലിലെ മണ്ഡി ജില്ലയിലാണ് അപകടം നടന്നത്. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനിബസ്സാണ് അപകടത്തില്‍പെട്ടത്. ഹിമാചാലിലെ സഞ്ചാരികളുടെ ആകര്‍ഷ കേന്ദ്രമായ കുളുവിലേക്ക്  പോകുമ്പോഴായിരുന്നു അപകടം. ആറ് പേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്. ഇവർ ആരൊക്കെ എന്ന് വിവരം വ്യക്തമല്ല. പരിക്കേറ്റവരെയെല്ലാം മാണ്ഡി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares