വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തോറ്റു കഴിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ വിധി. കുഞ്ഞുങ്ങള്‍ക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ദേഹം മുഴുവന്‍ പൂശുന്നത് വിഷപ്പൊടിയാണെന്നാണ് പുതിയ കണ്ടെത്തല്‍. വിദേശത്തു കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞു. വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകയാണ് ഈ ആഗോള ബ്രാന്‍ഡ്. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. അതേസമയം വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചിരുന്നു.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ദേഹം മുഴുവന്‍ പൂശുന്ന പൗഡര്‍ മൂലം അര്‍ബുദം: പ്രമുഖ പൗഡര്‍ നിര്‍മാണ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് കിട്ടിയത് മുട്ടന്‍ പണി