മലയാളികളെപ്പോലെ പഞ്ചാബികള്‍ മുണ്ടുടുത്ത് ഇരുന്ന് ഇലയില്‍ ഭക്ഷണം കഴിക്കണം; അതുപോലെ സാംസ്കാരിക കൈമാറ്റം തിരികെ കേരളീയര്‍ക്കും നല്‍കണം: നരേന്ദ്ര മോദി

  • Post category:news
  • Reading time:1 min read
You are currently viewing മലയാളികളെപ്പോലെ പഞ്ചാബികള്‍ മുണ്ടുടുത്ത് ഇരുന്ന് ഇലയില്‍ ഭക്ഷണം കഴിക്കണം; അതുപോലെ സാംസ്കാരിക കൈമാറ്റം തിരികെ കേരളീയര്‍ക്കും നല്‍കണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേരളാദിനം പഞ്ചാബിലെ കോളേജുകളിലും, തമിഴ്നാട് ദിനം ഹരിയാനയിലെ കോളേജുകളിലും ആഘോഷിക്കണം. അങ്ങനെ രാജ്യത്തിന്റെ ഐക്യം സംസ്കാരത്തിന്റെ ഊട്ടിയുറപ്പിക്കലിലൂടെ സാധ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നനാത്വത്തില്‍ എകത്വം ആഘോഷിക്കുന്ന ഇന്ത്യയുടെ സാംസ്കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനം സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ വിഞ്ജാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പഞ്ചാബിലെ കോളേജുകളില്‍ കേരളത്തിന്റെ തനതു സാംസ്കാരിക ആഘോഷങ്ങള്‍ നടത്തണം. ഇതിനായി കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു വരുത്തണം. മലയാളികളെപ്പോലെ പഞ്ചാബികള്‍ മുണ്ടുടുത്ത് ഇരുന്ന് ഇലയില്‍ ഭക്ഷണം കഴിക്കണം. ഇതുപോലെ തന്നെ സാംസ്കാരിക കൈമാറ്റം തിരികെ കേരളീയര്‍ക്കു നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സംസ്കാരവും, ജീവിതവും അറിയുകയും അനുഭവിക്കുകയും ചെയ്യണമെന്ന് മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം സംസ്കാരത്തിന്റെ ഊട്ടിയുറപ്പിക്കലിലൂടെ സാധ്യമാകണമെന്നും മോദി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

0Shares