മലയാളികളുടെ സ്വകാര്യ അഹങ്കാരം പി.ടി ഉഷയുടെ ജീവിതം സിനിമയാവുന്നു; കാസ്റ്റിങിനെ ചൊല്ലി വിവാദവും ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലയാളികളുടെ സ്വകാര്യ അഹങ്കാരം പി.ടി ഉഷയുടെ ജീവിതം സിനിമയാവുന്നു; കാസ്റ്റിങിനെ ചൊല്ലി വിവാദവും ആരംഭിച്ചു

മലയാളികളുടെ സ്വകാര്യ അഹങ്കാരം പി.ടി ഉഷ എന്ന പയ്യോളി എക്‌സപ്രസിന്‍റെ ജീവിതം സിനിമയാക്കുന്നു. പരസ്യ സംവിധായികയായ രേവതി വര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തില്‍ ഇതിന് മുന്‍പ് മാഡ് ഡാഡ് എന്ന ചിത്രം ഇവര്‍ സംവിധാനം ചെയ്തിരുന്നു.

നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് പ്രിയങ്ക ചോപ്രയാണ്. എന്നാൽ കത്രീന കൈഫ് നായിക ആകുമെന്നാണ് അവസാനം പുറത്ത് വന്ന വാര്‍ത്തകള്‍. ഇതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്. വളരെ മോശം കാസ്റ്റിംഗ് എന്നാണ് കത്രീന ഉഷയാവുന്നതിനോട് ഉയരുന്ന അഭിപ്രായം.

0Shares