
മലയാളത്തില്‍ രജിഷ വിജയന്റേതായി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം നല്ല പ്രതികരണത്തോടെ മുന്നേറി. രജിഷ വിജയന്‍ ഇപ്പോള്‍ തിരക്കിലാണ്. മലയാളത്തിലെ തിരക്കുകള്‍ കഴിയുമ്പോള്‍ തമിഴിലേക്കാണ് താരം പോകുന്നത്. അതും നടന്‍ ധനുഷിന്‍റെ നായികയാകാന്‍. മലയാളി താരം മഞ്ജുവാര്യരായിരുന്നു ധനുഷിന്‍റെ അവസാനത്തെ നായിക.

അടുത്ത ധനുഷിന്‍റെ നായികയും മലയാളത്തില്‍ നിന്നു തന്നെ. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ രജിഷ നായികയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസുരന്‍,കബാലി,തെരി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച കലൈപ്പുള്ളി എസ് തനുവാണ് ചിത്രം നിര്‍മിക്കുന്നത്. രജിഷക്ക് പുറമെ മലയാളത്തില്‍ നിന്നും നടന്‍ ലാല്‍,നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സ്റ്റാന്‍ഡപ്പ് ആണ് രജിഷയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം.
