മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിക്കും സുഹൃത്തുക്കള്‍ക്കും സദാചാര ഗുണ്ടകളുടെ ആക്രമണം.

  • Post category:news
  • Reading time:1 min read
You are currently viewing മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിക്കും സുഹൃത്തുക്കള്‍ക്കും സദാചാര ഗുണ്ടകളുടെ ആക്രമണം.

കൊച്ചി: മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യയ്ക്കും സുഹൃത്ത്ക്കള്‍ക്കും സദാചാര ഗുണ്ടകളുടെ ആക്രമണം. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. രാത്രി 10 മണിക്ക് ഷോപ്പിംങ് കഴിഞ്ഞ് കോണ്‍വെന്റ് റോഡില്‍ ഓട്ടോ റിക്ഷയ്ക്ക് കാത്തിരിക്കുകയായിരുന്ന അനന്യയെയും നര്‍ത്തകിയായ നതാഷയെയും ഇവരുടെ സുഹൃത്ത്ക്കളായ ശ്രേയസ്സ്, സുധീഷ് എന്നിവരെയുമാണ് സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്.

സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ഷെമീര്‍ എന്നയാളും കൂട്ടുകാരും ചേര്‍ന്ന് പ്രകേപനമില്ലാതെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

0Shares