തായ്പേയ്: ബിക്കിനി സെല്ഫികളിലൂടെപ്രശസ്തിയായ തായ്വാന് കാരി ജിഗി വു മലമുകളിൽനിന്നും വീണ് മരിച്ചു. തായ്വാനിലെ ഏറ്റവും വലിയ ഉയരം കൂടിയ കൊടുമുടിയായ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ കൊടുമുടിയില്‍ ഒറ്റയ്ക്കു കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബിക്കിനി സെല്‍ഫിയിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ ജിഗി വു ‘ബിക്കിനി ക്ലൈമ്ബര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലകയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മുപ്പത്താറുകാരിയായ ജിഗി വീണു. എന്നാൽ അതിശൈത്യം കാരണം രക്ഷാപ്രവർത്തകർക്ക് മലയിടുക്കിലേക്ക് എത്താൻ സാധിച്ചില്ല. ഈ സമയം അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപകടം നടന്ന് 28 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തകർ ജിഗിയുടെ അടുത്തെത്താനായത്. അപ്പോഴേക്കും ജിഗി മരിച്ചിരുന്നു.
അപകടത്തിൽ പരികുണ്ടങ്കിലും അതിശത്യത്തില്‍ ശരീര ഊഷ്മാവ് കുറഞ്ഞാണ് മരണകാരണം. അതിസാഹസികമായ ഏകാന്ത യാത്രകളും മലമുകളില്‍നിന്നുള്ള ബിക്കിനി സെല്‍ഫികളുമാണ് ജിഗിയെ താരമാക്കിയത്. സെല്‍ഫികള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്ന ജിഗിക്ക് ലോകമെങ്ങും ആരാധകരുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു ജിഗിയുടെ പതിവ്. മലമുകളിൽ നിന്നും പല ഫോട്ടോകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നതുപോലെ ഒരു ദിനം മലമുകളിൽനിന്നും തന്നെ ജിഗി മരണത്തിലേക്കും ഉയർന്നുപോയി എന്നാണ് ആരാധകരും പറയുന്നത്.