മലപ്പുറം: മലപ്പുറത്ത് 4 വിദ്യാര്‍ഥിനികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എം എസ് പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഫര്‍സാന, ഉസ്‌ന, ആകാഷി, മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥിനി രഞ്ജിത എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ മലപ്പുറം താലുക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സ്‌കൂളിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റിനു സമീപത്തുവച്ച് ആകാഷിയെ കടിച്ച നായ പിന്നീട് ഉസ്‌നയെയും ഫര്‍സാനയെയും പിന്നാലെയോടി ആക്രമിക്കുകയായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ കാവുങ്ങല്‍ ബൈപാസില്‍ വച്ചാണ് രഞ്ജിതയ്ക്കു കടിയേറ്റത്.
