മലപ്പുറത്ത് വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ . കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹങ്ങള്‍ തടഞ്ഞുവെച്ചാണ് പ്രതിഷേധം.ഇന്നലെയാണ് മറവഞ്ചേരി സ്വദേശി ശ്രീദേവി മരിച്ചത്. ഇന്നലെത്തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് മറ്റു മൂന്നുപേര്‍ കൂടി മരിച്ച വിവരം പുറത്തറിയുന്നത്. ഒരാള്‍ ആശുപത്രിയിലും മറ്റു രണ്ടുപേര്‍ വൃദ്ധമന്ദിരത്തിലുമാണ് മരിച്ചത്. വൃദ്ധമന്ദിരത്തില്‍ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്വാഭാവിക മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങളും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

0Shares