മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു

മലപ്പുറത്ത് കൊണ്ടോട്ടി മൊറയൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. ലോക്കറില്‍ സൂക്ഷിച്ച 100 പവനിലേറെ വരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഗൃഹനാഥനും ഭാര്യയും മകളും മകനെ കാണാനായി ഇക്കഴിഞ്ഞ 28 ന് വിദേശത്ത് പോയിരുന്നു.

ഇന്ന് രാവിലെ നോക്കുമ്പോള്‍ വീടിനു പിന്നിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെയും മരുമകളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് വീട്ടുടമസ്ഥന്‍റെ മൊഴി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares