മലപ്പുറത്ത് വന്‍ അഗ്‌നിബാധ: മൂന്നു കടകള്‍ കത്തിനശിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് വന്‍ അഗ്‌നിബാധ: മൂന്നു കടകള്‍ കത്തിനശിച്ചു

മലപ്പുറം:മലപ്പുറം വേങ്ങരയില്‍ വന്‍ അഗ്‌നിബാധ. എ.ആര്‍ നഗര്‍ കുന്നുംപുറം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. മൂന്ന് കടകളാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും തീ ആളിപ്പടര്‍ന്നു. വൈകാതെ തിരൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൃത്യ സമയത്ത് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൂടുതല്‍ കടകളിലേക്ക് തീ പടര്‍ന്ന് കയറിയില്ല. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നാട്ടുകാരുടെയും അഗ്‌നിശമനസേനയുടെയും കൃത്യമായ ഇടപെടല്‍മൂലം തലനാരിഴയ്ക്കാണ് വന്‍ അഗ്‌നിബാധ ഒഴിവായത്.

0Shares