മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍; ഒളിപ്പിച്ചത് ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍; രണ്ടുപേര്‍ പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍; ഒളിപ്പിച്ചത് ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍; രണ്ടുപേര്‍ പോലീസ് പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ളവയാണ് പിടികൂടിയത്. രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കാഷ്ടത്തില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു സ്ഫോടകവസ്തുക്കള്‍. ഇവിടെ പോലീസ് റെയ്ഡ് നടത്തുകയാണ്. വലിയ സ്ഫോടകവസ്തു ശേഖരം ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

(ഫോട്ടോ കടപ്പാട്- ഗൂഗിള്‍ )

0Shares