മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി.

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാസം 20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം പാര്‍ലമെന്റ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും സംസ്ഥാനത്തെ യു.ഡി.എഫ് നേതൃനിരയില്‍ അദ്ദേഹമുണ്ടാകുമെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.

0Shares