മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു; ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു; ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു

മലപ്പുറം: ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു. സംഭവസ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താത്കാലികമായി അവിടെ നിന്ന് മാറ്റി. കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു. ഫയര്‍ഫോഴ്സും പോലീസും ചേർന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ചേളാരി ഐ.ഒ.സി പ്ലാന്റില്‍ നിന്നും എത്തിയ വിദഗ്ധര്‍ ചർന്നാണ് ചോര്‍ച്ച തടയാനും വാതകം മാറ്റാനുമുള്ള ശ്രമം നടത്തുന്നത്. മംഗലാപുരത്ത് നിന്നും ചേളാരി റീഫില്ലിംഗ് പ്ലാന്റിലേക്ക് വരികയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്.

0Shares