മലപ്പുറത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു; പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു; പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്

മലപ്പുറം: മലപ്പുറത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്ന് രാവിലെ നിലമ്പൂരിന് സമീപം ചെട്ടിയംപാറയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അതേസമയം ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഇവരുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഹസന്‍ കോയയെയും കുടുംബത്തെയുമാണ് കാണാതായത്. ഇതേതുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തെരച്ചില്‍ ഹസന്‍ കോയയെയും മുജീബിനെയും രക്ഷപ്പെടുത്തി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares