മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക നല്‍കി.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക നല്‍കി.

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചിരുന്നു. ഇ.അഹമ്മദ് എം.പി യുടെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

0Shares